കുവൈത്തിൽ ചിത്രീകരിച്ച 'സീമന്തിനീരവം' സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

  • 10/03/2021

കുവൈറ്റ് സിറ്റി : പ്രവാസത്തിന്റെ തിരക്കിട്ട ജീവിതത്തിനിടയിലും അതിലുപരി കോവിഡ് എന്ന മഹാമാരി അനുദിനം മനുഷ്യരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് തങ്ങളുടെ കഴിവുകളുടെ പരമാവധി ഉപയുക്തമാക്കിക്കൊണ്ട് കുവൈറ്റിലെ ഏതാനും സുഹൃത്തുക്കൾ ഒത്തുചേർന്ന് അണിയിച്ചൊരുക്കിയ ആൽബം "സീമന്തിനീരവം" സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. 

ഒരോ സ്ത്രീകളും തങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചു പോരുന്ന അവജ്ഞ്യകളും അവഗണനകളും സത്രീ സമത്വം എന്ന ആശയം നിറഞ്ഞു നിൽക്കുന്ന വർത്തമാനകാലത്തുപോലും അവർക്ക് താങ്ങാനാവുന്നതിലപ്പുറമാണെന്ന നഗ്ന സത്യത്തെ വിളിച്ചോതുന്ന ഈ ആൽബത്തിന്റെ സംവിധാനവും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ.രഘു പേരാമ്പ്രയാണ്. രാജീവ് ചുണ്ടമ്പറ്റയുടെ വരികൾക്ക് ആന്റോ പള്ളിയാൻ സംഗീതം നൽകി നാരായണൻ കൃഷ്ണ ആലപിച്ച ഗാനത്തിന്റെ ഓർകസ്ട്രേഷൻ ചെയ്തിരിക്കുന്നത് അനൂപ് വാഴക്കുളമാണ്. കുവൈറ്റിൽ വച്ച് ചിത്രീകരിച്ച ഈ ഗാനം ലോക വനിത ദിനത്തിൽ തന്നെ പ്രദർശനത്തിനെത്തി എന്നതും വളരെ വ്യത്യസ്തത പുലർത്തുന്ന വസ്തുതയാണ്. 
ബേബി.അനുഗ്രഹ, അഭിലാഷ് മേനൊൻ, രാഖി അഭിലാഷ്, ശരത്, അജീഷ്.കെ, അഭി.കെ.എസ്സ്, മാസ്റ്റർ. നിരഞ്ജൻ സുരേഷ്, കുമാരി.പാർവതി വിശ്വനാഥ്, റിയ റോഷൻ, വിഷ്ണുപ്രിയ വിനോദ് എന്നിവരാണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.

Related Videos