കുവൈത്തിൽ ചിത്രീകരിച്ച പെരുന്നാൾ ആൽബം 'തഖബ്ബൽ' ശ്രദ്ധേയമാകുന്നു.

  • 13/05/2021

കൊറോണ സാഹചര്യത്തിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഈദ് ആഘോഷത്തെ ആസ്പദമാക്കി കുവൈറ്റിലെ ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നൊരുക്കിയ  മനോഹരമായ ഒരു ദൃശ്യ സംഗീത വിരുന്നാണ് തഖബ്ബൽ.  രതീഷ്. സി. വി അമ്മാസ് ആണ് ഈ സംഗീത വിരുന്നിനു കഥയും തിരക്കഥയും ചായഗ്രഹണവും ചെയ്തിരിക്കുന്നത്.നൗഷാദ് പാറന്നുരിന്റെ രചനയിലും സംഗീത സംവിധാനത്തിലും പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ദൃശ്യആവിഷ്കാരത്തിന്റെ കളർ ഗ്രേഡിങ്ങും VFX യും നിർവഹിച്ചിരിക്കുന്നത് ബിജു ഭദ്ര ആണ്.

കുവൈറ്റിന്റെ വാനമ്പാടി അംബിക രാജേഷ്,കുവൈറ്റിലെ സംഗീത ആസ്വധകരുടെ പ്രിയപ്പെട്ട ഗായകരായ സലിം പുതുപ്പാടി, റാഷിദ്‌ കതിരൂർ, സുനീർ ഷാ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.മനോഹരമായ വരികളും ഇമ്പമാർന്ന സംഗീതവും അതിമനോഹരമായ ദൃശ്യമനോഹാരിതയും ഇഴുകി ചേർന്നിട്ടുള്ള തഖബ്ബൽ ഈദ് ആഘോഷത്തിന്റെ പ്രധീതി ഉളവാക്കുനതോടൊപ്പം കാണികളുടെ ഹൃദയത്തിൽ ഏറെ നാൾ തങ്ങി നിൽക്കും എന്നതിന് യാതൊരു സംശയവുമില്ല.അമ്മാസ് ഫോട്ടോഫാക്ട്ടറിയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന തഖബ്ബൽ എന്ന ആൽബം TAALBOYS യൂട്യൂബ് ചാനലിലൂടെ ആണ് നിങ്ങൾക്കുമുന്നിൽ എത്തുന്നത്.

Related Videos