കുവൈത്തിലെ സംഗീത കൂട്ടായ്മയുടെ ഓണം മ്യൂസിക് ആൽബം 'ഉത്രാടക്കാറ്റ്' ശ്രദ്ധേയമാകുന്നു.

  • 20/08/2021

കുവൈത്ത്  സിറ്റി :  ഓണത്തോട് അനുബന്ധിച്ച്‌ കുവൈത്തിൽ അതി മനോഹരമായ  ഓണപ്പാട്ട്  ആൽബം റിലീസ്  ചെയ്തു.ശ്രീ ലാലൂർ വിനോദ് ഗാനരചന  നിർവ്വഹിച്ച്  ശ്രീ മനോജ് കാഞ്ഞങ്ങാട്  സംഗീതം നൽകിയ   ഈ  ഗാനം ആലപിച്ചിരിക്കുന്നത്   കുവൈത്തിലെ യുവ ഗായകരായ  ഷോൺ കുര്യൻ സന്തോഷും അന്ന ഫിലേനയും സീ ഡീ . പ്രകാശനം  കുവൈത്തിലെ പ്രശസ്ത കലാ സാംസ്കാരിക സാമൂഹ്യ പ്രവർത്തകനും ഗർഷോം ഇൻ്റർ നാഷണൽ അവാർഡ് ജേതാവും ആയ ശ്രീ മനോജ് മാവേലിക്കരയ്ക്ക് കുവൈത്തിലെ പ്രശസ്ത സംഗീതദ്ധ്യാപകനും സംഗീത സംവിധായകനുമായ  ശ്രീ മനോജ് കാഞ്ഞങ്ങാട്  റിഗ്ഗായിലെ അൽ റീം  ബിൽഡിംഗിൽ നടന്ന ലളിതമായ ചടങ്ങിൽ കൈമാറി   ചടങ്ങിൽ ശ്രി സന്തോഷ് കളരിക്കലും   ശ്രീ ജോന മഞ്ഞളിയും  സന്നിഹിതരായിരുന്നു.

Related Videos