കുവൈത്തിൽ ചിത്രീകരിച്ച 'THE WHITE SHADOW' ഷോർട്ട് മൂവിയിലെ ഗാനം ശ്രദ്ധേയമാകുന്നു

  • 10/10/2021

കുവൈറ്റ് സിറ്റി : കുവൈറ്റ്‌ എന്ന ചെറിയ രാജ്യത്തിന്റെ മനോഹാരിത ഒപ്പിയെടുത്തു "THE WHITE SHADOW  " എന്ന short movie യിലെ ഗാനം ശ്രദ്ധേയമാകുന്നു.അനിൽ സക്കറിയ ചേന്നങ്കരയുടെ സംവിധാനത്തിൽ നിഷാദ് കാട്ടൂർ രചിച്ചു ശബരി ഹരിദാസ് ഈണം നൽകി സൈനുൽ അബിദ് ആലപിച്ച ഈ ഗാനം ഗൾഫ് പ്രവാസികളുടെ ഇടയിൽ പുതിയ ഒരു അനുഭവം ആയി മാറുകയാണ്..വളരെയേറെ പുതുമയും കുവൈറ്റിന്റ സൗന്ദര്യവും ഏറെ ശ്രദ്ധിക്കപെടുകയും ചെയ്തിരിക്കുന്ന ഈ ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കയിരിക്കുന്നത്.. കേരളത്തിലും കുവൈറ്റിലുമായി ചിത്രീകരിച്ചിരിക്കുന്ന THE WHITE SHADOW എന്ന ഷോർട്ട് മൂവി യുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിനു സ്നിപേഴ്സ്, സിറാജ് കിത് നന്തി, എഡിറ്റിംഗ് ബിജു ഭദ്ര, സഹസംവിധാനം ജിൻസ് തോമസ് നിശ്ചല ചായഗ്രഹണം നിഖിൻ വിശ്വം, അജിത് മേനോൻ, ഡിസൈൻ സനൽ PK എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. മനോഹരി ജോയ്, ബിൻസ് അടൂർ, DR. ദേവിപ്രിയ, ലിജോ ഉലഹനാന്, ഷെറി ഫിലിപ്പ് ജോയി,രാജീവ്‌ കുമാർ, സിന്ധു ഷെറീജ ഫൈസൽ, ആസിഫ് മാളിയേക്കൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നവംബർ രണ്ടാം വാരം  പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ

Related Videos