റ്റ് സിറ്റി : കുവൈറ്റ് പ്രവാസിക്കൂട്ടായ്മയിൽ നിർമ്മിച്ച മാനോഹരമായ നവരാത്രി നൃത്ത സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ശ്രീ ആർ . രൂപേഷ് ഗാന രചന നിർവ്വഹിച്ച ഈ ആൽബത്തിന് സംഗീതം നല്കി ആലപിച്ചിരിക്കുന്നത് കുവൈത്തിലെ രാഗതരംഗ് സംഗീത വിദ്യാലയത്തിലെ അദ്ധ്യപകനും സംഗീത സംവിധായകനുമായ ശ്രീ മനോജ് കാഞ്ഞങ്ങാടണ്.ആൽബത്തിന് നൃത്താവിഷ്ക്കാരം നല്കിയിരിക്കുന്നത് കുവൈത്തിലെ പ്രമുഖ നൃത്തവിദ്യാലയമായ ശിവദം നൃത്ത വിദ്യാലയത്തിലെ നൃത്ത അദ്ധ്യാപിക ശ്രീമതി മഞ്ചു മിത്ര ശരത്താണ്. അനുപ് വൈറ്റ്ലാൻ്റ് പശ്ചാത്തല സംഗീതവും ശ്രി നെബു അലക്സ് ശബ്ദമിശ്രണവും നല്കിയ ആൽബത്തിൻ്റെ സംവിധാനം വിനു രാജ് നിർവഹിച്ചിരിക്കുന്നു. ആൽബത്തിന് ദൃശ്യവിഷ്കാരം ചെയ്തിരിക്കുന്നത് വിനിഷ് സ്നിപ്പേർസ് ആണ്. കുമാരി വൃന്ദവിനു രാജ് : ആവന്തിക സൂരജ് : അനിക മനോജ്, അപൂർവ ശശികുമാർ എന്നിവർ നൃത്ത ചുവടുകൾ വെച്ച് ഈ ആൽബത്തിനെ മനോഹരമാക്കിയിരിക്കുന്നു.സംഗീത ആൽബത്തിൻ്റെ ആദ്യ കോപ്പി ശ്രീ മനോജ് കാഞ്ഞങ്ങാട് ബഹുമാന്യനായ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജിന് സമർപ്പിച്ചു. ഗാന രചയിതാവ് ശ്രീ ആർ. രൂപേഷ് , സംവിദായകൻ ശ്രീ വിനു രാജ് , ആൽബത്തിൽ നൃത്തം അവതരിപ്പിച്ച കലാകാരികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?