കുവൈറ്റ് എന്ജിനീയേഴ്‌സ് ഫോറം കലാകാരന്മാർ ഒരുക്കിയ സ്പൂഫ് ശ്രദ്ധേയമാകുന്നു .

  • 25/05/2021

കുവൈറ്റ് എന്ജിനീയേഴ്‌സ് ഫോറം കലാകാരന്മാർ ഒരുക്കിയ സ്പൂഫ് ശ്രദ്ധിക്കപ്പെടുന്നു.കോവിഡ് കാലഘട്ടത്തിന് മുൻപ് ഷൂട്ടിംഗ് കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്കു ശേഷം വെള്ളിയാഴ്ച ആണ് റിലീസ് ചെയ്തത്. ഇതിനോടകം 13000 ഇൽ പരം കാഴ്ചക്കാർ ഈ പ്രവാസി കലാകാരന്മാരുടെ സംരംഭത്തിന് ലഭിച്ചു.ആനപ്പറയിൽ അച്ഛമ്മയും അഞ്ഞൂറാനും  അഭ്രപാളികളിൽ വിസ്മയം തീർത്ത ക്ലാസിക് ഗോഡ് ഫാദർ എന്ന ചിത്രത്തിന്റെ സ്പൂഫ് ശ്രമം HOD FATHER ,കോവിഡ് മഹാമാരിക്ക് ഇടയിലും ചിരിക്കാൻ ഉള്ള വക നൽകുന്നുണ്ട്.

Related Videos