ലോക്ഡൗൺ കാലത്ത് ഇരുന്നു കാണാൻ പറ്റിയ ഒരു ഹൃസ്വചിത്രം ഇതാ നിങ്ങൾക്ക് മുന്നിൽ.

  • 27/04/2020

കുവൈറ്റിന്റെ മണ്ണിൽ നിന്ന് കൊണ്ട് ഇത്രയും മനോഹരമായി ചിത്രീകരിച്ച ചിത്രം ഒരു പക്ഷേ ആദ്യമായാണ് കുവൈറ്റ് ചരിത്രത്തിൽ നമ്മൾ കാണുന്നത്. നിഷാദ് കാട്ടൂർ തിരക്കഥയും സംവിധാനവും ചെയ്ത Beyond the clouds എന്ന ചിത്രത്തെ കുറിച്ചാണ് പറയുന്നത് . കഥ അനീഷ് ഫ്രാൻസിസിന്റേതാണ് ജിനു വൈക്കത്ത്, ബിൻസ് അടൂർ, അഞ്ജു പുതുശ്ശേരി, ഗൗരി കൃഷ്ണ, മുരളി കായംകുളം എന്നിവർ അഭിനയിച്ച ചിത്രം AG TALKIES ബാനറിൽ അഞ്ജു പുതുശേരിയാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ എടുത്ത് പറയേണ്ട മനോഹരമായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ഷാജഹാൻ കൊയിലാണ്ടി ആണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം പി ജി രാജേഷ് ഒരുക്കിയിരിക്കുന്നു ആർട്, മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് പുരുഷോത്തമൻ ആണ്. ഗ്രാഫിക്സ് ബിജു എസ് നായർ ഡബ്ബിങ് ബാലു തഞ്ചാവൂരും ചെയ്തിരിക്കുന്നു.

Related Videos