മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ ; പുതിയ നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ

  • 03/12/2025



കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത്, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ വധശിക്ഷ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2025 ഡിസംബർ 15-ന് പ്രാബല്യത്തിൽ വരുന്ന പുതിയ ആൻ്റി-നാർക്കോട്ടിക്‌സ് നിയമപ്രകാരമാണ് ഈ നടപടി.

ഔദ്യോഗിക പ്രസ്താവനയിൽ, താഴെ പറയുന്ന സാഹചര്യങ്ങളിലാണ് വധശിക്ഷ ബാധകമാവുകയെന്ന് മന്ത്രാലയം വിശദീകരിച്ചു:

മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രതി സംഘടനയോ സംഘമോ സ്ഥാപിക്കുകയോ നടത്തുകയോ ചെയ്താൽ.

പ്രതി മറ്റൊരാളെ മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിക്കുകയോ അല്ലെങ്കിൽ അവരുടെ അറിവില്ലാതെ അവരുടെ ശരീരത്തിൽ ലഹരിവസ്തുക്കൾ പ്രവേശിപ്പിക്കുകയോ ചെയ്യുകയും, അത് അവരുടെ മരണത്തിന് കാരണമാവുകയും ചെയ്താൽ.

പ്രതി മറ്റൊരാൾ അറിയാതെ അയാളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച്, അത് കൈവശം വെച്ചുവെന്ന് തെറ്റായി ആരോപിക്കുകയും തെളിവുകൾ മറച്ചുവെക്കുകയും ചെയ്താൽ. തുടർന്ന് ഇര കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുകയും ചെയ്താൽ.

ശിക്ഷിക്കപ്പെട്ട വ്യക്തി അതേ കുറ്റം ആവർത്തിക്കുകയാണെങ്കിൽ.

കുറ്റം ചെയ്യാൻ പ്രതി പ്രായപൂർത്തിയാകാത്തവരെയോ മാനസിക വെല്ലുവിളി നേരിടുന്നവരെയോ ഉപയോഗിച്ചാൽ.

Related News