കുവൈറ്റിൽ പോലീസുകാരന്റെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ പ്രവാസി യുവതിക്ക് എട്ട് വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചു

  • 30/11/2020

കുവൈറ്റ് സിറ്റി;  2012 ഒക്ടോബർ 1 ന്  സൗത്ത് സൂറയിലെ മരുഭൂയിൽ കൊണ്ടുപോയി ട്രാഫിക് പോലീസ് ബലാത്സംഗം ചെയ്യുകയും കഴുത്തിൽ കുത്തി  കൊലപ്പെടുത്താനും ശ്രമിച്ചതിന് ശേഷം ഹൈവെയിൽ മരണത്തിനോട് മല്ലിടുന്ന രീതിയിൽ ഉപേക്ഷിക്കപ്പെട്ട  ഫിലിപ്പൈൻ യുവതിക്ക് നീതി ലഭിച്ചു. നീണ്ട  എട്ടുവർഷത്തെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ യുവതി ഫിലിപ്പെൻസിലേക്ക് പറന്നു. ചാർട്ടേഡ് വിമാനത്തിലാണ്  യുവതി ഫിലിപ്പൈൻസിലേക്ക് തിരിച്ചുപോയത്.

2012 ഒക്ടോബർ 1 നായിരുന്നു ദാരുണമായ സംഭവം നടന്നത്, മാളിലെ വ്യാപാര സ്ഥാപനതിൽ  സെയിൽസ് ജോലിക്കാരിയായിരുന്ന യുവതി ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നവഴിയാണ് പോലീസ് പിടികൂടിയത്, തുടർന്ന് സ്റ്റേഷനിലേക്കെന്ന വ്യാജേന മരുഭൂമിയിലേക്ക് കൊണ്ടുപോയി  ബലാത്സംഗം ചെയ്യുകയും കഴുത്തിൽ നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചതിനുശേഷം സൗത്ത് സൂറയിലെ മരുഭൂമിയിൽ ഉപേക്ഷിക്കുകയുമാണുണ്ടായത്. മരണത്തോട് മല്ലിട്ട് ഇഴഞ്ഞു റോഡിലെത്തിയ യുവതിയെ അതുവഴി പോയ യാത്രക്കാരൻ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ എത്തിച്ചതിനെത്തുടർന്നാണ് ജീവൻ രക്ഷിക്കാനായത്.  

തുടർന്ന് യുവതിയുടെ കേസ് ഫിലിപ്പൈൻ എംബസിയും മനുഷ്യാവകാശ കമ്മീഷനും ഏറ്റെടുക്കുകയും നീണ്ട എട്ടു വർഷത്തെ പോരാട്ടത്തിന് ശേഷമാണ് നീതി ലഭിച്ചത്.  " എനിക്ക് ഇപ്പോൾ എന്താണ് തോന്നുന്നതെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല, നീതിക്കുവേണ്ടി നീണ്ട എട്ട് വർഷത്തി പോരാട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് സന്തോഷവും അതേ സമയം സങ്കടവുമുണ്ട്, അവസാനം എനിക്ക് നീതി ലഭിച്ചു  “ എയർലൈൻ കൗണ്ടറിൽ ചെക്ക് ഇൻ ചെയ്ത ശേഷം  നിറഞ്ഞ കണ്ണുകളോടെ യുവതി പറഞ്ഞു. യുവതിയെ ബലാത്സംഗം ചെയ്തതിനും  കുത്തി  കൊലപ്പെടുത്താൻ ശ്രമിച്ചതിനും 2014 ജൂണിൽ കുവൈറ്റ് കോടതി ട്രാഫിക് പോലീസുകാരനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു, തുടർന്നുള്ള അപ്പീലുകൾക്കു ശേഷം വധശിക്ഷ പിന്നീട് ജീവപര്യന്തമായി മാറ്റുകയും ചെയ്തു. 

Related News