കുവൈത്തിൽ പുതിയ മെഡിക്കൽ നേട്ടം: രണ്ട് ആശുപത്രികളിൽ നിന്ന് വിദൂര റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഒരേസമയം രണ്ട് ഓപ്പറേഷനുകൾ നടത്തി

  • 05/11/2025



കുഞ്വത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യമേഖലയിൽ ഒരു പുതിയ നേട്ടം കൈവരിച്ചുകൊണ്ട്, അൽ-ഫർവാനിയ ആശുപത്രിയും സബാഹ് അൽ-അഹ്മദ് വൃക്ക, യൂറോളജി സെൻ്ററും സംയുക്തമായി വിദൂര റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരേ രോഗിയിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകൾ ഒരേ സമയം വിജയകരമായി പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. പ്രാദേശികമായി ഇത്തരത്തിൽ ആദ്യമായാണ് ഒരു നേട്ടം കൈവരിക്കുന്നത്. ആധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും മേഖലയിൽ ആരോഗ്യമേഖല സാക്ഷ്യം വഹിക്കുന്ന വലിയ വികസനമാണ് ഇത് ഉറപ്പിക്കുന്നത്.

അറുപതുകളിൽ പ്രായമുള്ള ഒരു രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. പിത്തസഞ്ചിയിൽ കല്ലുകൾ ഉള്ള അദ്ദേഹത്തിന്, പതിവ് പരിശോധനകൾക്കിടെ യാദൃശ്ചികമായി ഇടത് വൃക്കയിൽ ഒരു ട്യൂമർ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടർന്ന് രണ്ട് ശസ്ത്രക്രിയകൾ ആവശ്യമായി വന്നു:

ജനറൽ സർജറി ടീം നിർവ്വഹിച്ച പിത്തസഞ്ചി നീക്കം ചെയ്യുന്നതും യൂറോളജി സർജറി ടീം റാഡിക്കൽ നെഫ്രെക്ടമി (വൃക്കയിലെ ട്യൂമർ നീക്കം ചെയ്യൽ). പൂർത്തിയാക്കുകയും ചെയ്തു. രണ്ട് വ്യത്യസ്ത വകുപ്പുകളിലെ ഡോക്ടർമാർക്ക് ഒരേ രോഗിയിൽ, ഒരേ സമയം, വിദൂരമായി ഓപ്പറേഷൻ ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായകമായി.

Related News