കുവൈത്തിൽ മഴയ്ക്ക് സാധ്യത; താപനില 8 മുതൽ 14 ഡിഗ്രി സെൽഷ്യസിലെത്തും

  • 18/12/2025


കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ, വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച ഉച്ചയോടെ മഴ കനക്കുമെന്നും ഇതോടൊപ്പം ശക്തമായ മൂടൽമഞ്ഞിനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ തെക്കൻ മേഖലകളിലും തീരപ്രദേശങ്ങളിലുമാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത. മിതമായതോ ചിലയിടങ്ങളിൽ അതിശക്തമായതോ ആയ മഴയ്ക്ക് നിലവിലെ കാലാവസ്ഥാ സാഹചര്യം കാരണമാകും. 

വ്യാഴാഴ്ച തണുപ്പുള്ള ദിവസമായി മാറിയേക്കാം. പരമാവധി താപനില 8 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ താഴാനാണ് സാധ്യതയെന്നും അദ്ദേഹം സൂചിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ വരെ ആകാശം മേഘാവൃതമായി തുടരും. മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. വെള്ളിയാഴ്ച രാവിലെയോടെ മഴ മാറി കാലാവസ്ഥാ സാഹചര്യം മെച്ചപ്പെടുമെങ്കിലും, വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുന്നതിനാൽ തണുപ്പ് കുറയില്ലെന്ന് ഈസ റമദാൻ കൂട്ടിച്ചേർത്തു.

Related News