കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കി കുവൈത്ത് സര്‍ക്കാര്‍.

  • 27/12/2020


കുവൈറ്റ് സിറ്റി: സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കി കുവൈത്ത് സര്‍ക്കാര്‍. ആറ് സര്‍ക്കാര്‍ ഏജൻസികളിൽ നിന്നും മുഴുവന്‍  വിദേശി കൺസൽട്ടെന്റുമാരെ പിരിച്ചുവിടുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഫൈസൽ അൽ മിഥിലാജ് വ്യക്തമാക്കി. ഇത് സംബന്ധമായ സര്‍ക്കുലര്‍  സര്‍ക്കാര്‍ ഏജൻസികള്‍ക്ക് നല്‍കിയതായി അധികൃതര്‍ പറഞ്ഞു. പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് സുപ്രീം കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ്, സിവിൽ സർവീസ് ബ്യൂറോ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ്, ടെക്നിക്കൽ അതോറിറ്റി ഫോർ പ്രൈവറ്റൈസേഷൻ, സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സികളില്‍ ജോലി ചെയ്യുന്ന വിദേശികളെയാണ് പിരിച്ചുവിടുന്നത്. പുതിയ നിയമനങ്ങളില്‍ സ്വദേശികളെ മാത്രം പരിഗണിക്കാനും ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News