കാലിഫോർണിയ: ഇരുപതിലധികം ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളുമായി എലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക് 11-25 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. കാലിഫോർണിയയിലെ സ്‌പേസ്‌എക്‌സിന്‍റെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിലെ ലോഞ്ച് കോംപ്ലക്‌സിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. സ്റ്റാർലിങ്കിന്‍റെ ഉപഗ്രഹ നക്ഷത്രസമൂഹത്തെ പിന്തുണയ്ക്കുന്ന 114-ാമത്തെ വിക്ഷേപണം ആണിത്.28 ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണിത്. ഡിസംബർ 4ന് കാലിഫോർണിയയിലെ തീരപ്രദേശത്ത് നിന്ന് സ്പേസ്എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ പസഫിക് സ്റ്റാൻഡേർഡ് സമയം ഉച്ചയ്ക്ക് 12:42ന് (20:42 GMT) ആയിരുന്നു വിക്ഷേപണം. സ്റ്റാർലിങ്ക് ഉപഗ്രഹ നക്ഷത്രസമൂഹത്തെ പിന്തുണയ്ക്കുന്ന ഈ മാസത്തെ നാലാമത്തെ വിക്ഷേപണം കൂടിയാണിത്. സെന്‍റിനൽ-6B, സ്റ്റാർലിങ്ക് 11-39, സ്റ്റാർലിങ്ക് 17-8 എന്നിവയുടെ വിക്ഷേപണത്തിന് ശേഷമുള്ള നാലാമത്തെ പറക്കലാണിത്.ലിഫ്റ്റ്ഓഫിന് ശേഷം 8.5 മിനിറ്റിൽ ആദ്യ ഘട്ടം വീണ്ടെടുത്തു. പസഫിക് സമുദ്രത്തിലെ 'ഓഫ് കോഴ്‌സ് ഐ സ്റ്റിൽ ലവ് യു' എന്ന ഡ്രോൺ കപ്പലിൽ ആണ് ലാൻഡ് ചെയ്‌തത്. ഈ കപ്പലിലെ 167-ാമത്തെ ലാൻഡിങും, സ്‌പേസ് എക്‌സിന്‍റെ 544-ാമത്തെ ബൂസ്റ്റർ ലാൻഡിങും ആണിത്. സ്റ്റാർലിങ്ക് 11-25 ദൗത്യത്തിന് മുൻപ്, 2025ൽ 113 ദൗത്യങ്ങളിലായി 2,915 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ സ്‌പേസ് എക്‌സ് വിക്ഷേപിച്ചിട്ടുണ്ട്. ഡിസംബർ 7നും ഡിസംബർ 10നും ഇടയിലായി തന്നെ കുറഞ്ഞത് മൂന്ന് ദൗത്യങ്ങളെങ്കിലും സ്‌പേസ്‌എക്‌സ് ആസൂത്രണം ചെയ്‌തിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?