ലോഞ്ച് ചെയ്തത് 17 മോഡലുകള്‍; കിടിലന്‍ ക്യാമറ അപ്ഗ്രേഡുകള്‍, A19 പ്രോ ചിപ്പ്: ഐഫോണ്‍ ഇപ്പോൾ ചില്ലറക്കാരനല്ല

  • 10/09/2025

 



കഴിഞ്ഞദിവസം നടന്ന 'Awe Dropping' പരിപാടിയില്‍ ആപ്പിളിന്റെ പുതിയ ഐഫോണ്‍ 17 പ്രോയും 17 പ്രോ മാക്‌സും ലോഞ്ച് ചെയ്തു. ഐഫോണ്‍ 17 പ്രോ മോഡലുകള്‍ ആപ്പിളിന്റെ A19 പ്രോ ചിപ്പ്, ടോപ്പ്-ടയര്‍ സിലിക്കണ്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്. രണ്ട് പ്രോ മോഡലുകളിലും iOS 26 ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഐഫോണിന്റെ പുതിയ മോഡലുകള്‍ നിരവധി പുതിയ സവിശേഷതകളും അപ്ഗ്രേഡുകളുമായാണ് എത്തിയിരിക്കുന്നത്. ഈ രണ്ട് ഫോണുകളും ആപ്പിള്‍ ഇന്റലിജന്‍സ് സ്യൂട്ടിലെ എല്ലാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സവിശേഷതകളെയും പിന്തുണയ്ക്കും.

യുഎസില്‍ ഐഫോണ്‍ 17 പ്രോയുടെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് $1,099 മുതല്‍ ആരംഭിക്കുന്നു, അതേസമയം ഐഫോണ്‍ 17 പ്രോ മാക്സിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് $1,199 മുതല്‍ ലഭ്യമാണ്. ഇന്ത്യയില്‍, ഐഫോണ്‍ 17 പ്രോയുടെ വില 1,34,900 രൂപയിലും 17 പ്രോ മാക്സിന്റെ വില 1,49,900 രൂപയിലുമാണ് ആരംഭിക്കുന്നത്. കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഐഫോണ്‍ 17 പ്രോ മോഡലുകള്‍ സെപ്റ്റംബര്‍ 12 മുതല്‍ പ്രീ-ഓര്‍ഡറുകള്‍ക്ക് ലഭ്യമാകും, സെപ്റ്റംബര്‍ 19 മുതല്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍ വില്‍പ്പനയ്ക്കെത്തും.

ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ കാണുന്ന ടൈറ്റാനിയം ബോഡിക്ക് പകരം ഐഫോണ്‍ 17 പ്രോ മോഡലിന് അലുമിനിയം ബില്‍ഡാണുള്ളത്. ഐഫോണ്‍ 17 എയര്‍ ഒരു ടൈറ്റാനിയം ബോഡിയിലാണ് എത്തിയിരിക്കുന്നത്. ഫോണിന് പിന്നില്‍ 'ഫുള്‍-വിഡ്ത്ത് ക്യാമറ പ്ലാറ്റോ' ഉള്ള ഒരു യൂണിബോഡി ഡിസൈനിലേക്ക് പുതിയ ആപ്പിള്‍ ഫോണ്‍ മാറിയിരിക്കുന്നു.


ഐഫോണ്‍ 17 പ്രോ, വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സിസ്റ്റം ഉള്‍ക്കൊള്ളുന്ന ടെക് ഭീമനില്‍ നിന്നുള്ള ആദ്യത്തെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ്. 120Hz വരെ പ്രോമോഷനോടുകൂടിയ 6.3 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്പ്ലേയാണ് ഐഫോണ്‍ 17 പ്രോയില്‍ ഉള്ളത്, അതേസമയം 17 പ്രോ മാക്സിന് അതേ സ്പെസിഫിക്കേഷന്റെ 6.9 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ആപ്പിള്‍ രൂപകല്‍പ്പന ചെയ്ത പുതിയ കോട്ടിംഗ് അടങ്ങിയിരിക്കുന്ന സെറാമിക് ഷീല്‍ഡ് 2 സ്‌ക്രീനുകള്‍ക്ക് 3 മടങ്ങ് മികച്ച സ്‌ക്രാച്ച് പ്രതിരോധം വാഗ്ദാനം ചെയ്യുന്നെുണ്ട്. രണ്ട് ഉപകരണങ്ങള്‍ക്കും 3,000nits എന്ന പീക്ക് ഔട്ട്ഡോര്‍ ലൈറ്റുമുണ്ട്.

ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ പുതിയ എ19 പ്രോ ചിപ്സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. കമ്പനിയുടെ പുതിയ വേപ്പര്‍ ചേമ്പറും ഇതില്‍ ഉള്‍പ്പെടുന്നു. ആപ്പിള്‍ അവകാശപ്പെടുന്നത് തങ്ങളുടെ ഈ ഐഫോണ്‍ മികച്ച സ്ഥിരതയുള്ള പ്രകടനം വാഗ്ദാനം ചെയ്യുന്നു എന്നാണ്. ആറ് കോര്‍ സിപിയുവും ആറ് കോര്‍ ജിപിയു ആര്‍ക്കിടെക്ചറും ഇതില്‍ ഉള്‍പ്പെടുന്നു, ഓരോ ജിപിയു കോറിലും ന്യൂറല്‍ ആക്‌സിലറേറ്ററുകള്‍ ഉള്‍പ്പെടുന്നു.

ക്യാമറകളുടെ സവിശേഷതയിലേക്ക് വരുമ്പോള്‍, ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍, 48 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 48 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. ഒരു ഐഫോണിന്റെ പിന്നിലുള്ള മൂന്ന് ക്യാമറകള്‍ക്കും ഒരേ 48 മെഗാപിക്‌സല്‍ റെസല്യൂഷന്‍ ലഭിക്കുന്നത് ഇതാദ്യമായാണ്. മുന്‍ തലമുറയിലെ 12 മെഗാപിക്‌സല്‍ ഷൂട്ടറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടെലിഫോട്ടോ ക്യാമറയ്ക്ക് ഏറ്റവും വലിയ അപ്ഗ്രേഡ് ലഭിക്കുന്നു. ആപ്പിള്‍ പറയുന്നത് ഇത് 56 ശതമാനം വലുതാണെന്നും 8x ഒപ്റ്റിക്കല്‍ സൂമും 40 ഡിജിറ്റല്‍ സൂമും വാഗ്ദാനം ചെയ്യുന്നു എന്നുമാണ്. മുന്‍വശത്ത്, ഫോട്ടോകള്‍ ഡൈനാമിക് ആയി ഫ്രെയിം ചെയ്യാന്‍ സെന്റര്‍ സ്റ്റേജ് ഉപയോഗിക്കുന്ന 18 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്.

Related Articles