ട്യൂണ്‍ മൂളിയാല്‍ പാട്ട് കണ്ടെത്തിതരും; പുതിയ സംവിധാനവുമായി ഗൂഗിള്‍

  • 18/10/2020


യാത്രകള്‍ക്കിടയില്‍ ബസില്‍ കേട്ട പാട്ട് കണ്ട് പിടിച്ച് അത് ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിച്ച പലരും ഉണ്ടാകും. പാട്ടിന്റെ ട്യൂണ്‍ ചിലപ്പോള്‍ അറിയുമായിരിക്കും ഇല്ലെങ്കില്‍ ഒരു വാക്ക് അറിയാം എന്നാല്‍ പാട്ട് ഏതെന്ന് അറിയില്ലായിരിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. 

ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ നിങ്ങള്‍ക്ക് അറിയുന്ന പാട്ടിന്റെ ട്യൂണോ, രണ്ട് വരിയോ ഒന്ന് മൂളിയാല്‍ പാട്ട് ഏതെന്ന് ഗൂഗിള്‍ കണ്ടുപിടിച്ചുതരും. ഇതിനായി ഗൂഗിള്‍ അസിസ്റ്റന്റില്‍ ചെന്ന് സേര്‍ച്ച് ഒ സോങ് എന്ന ഓപ്ഷനാണ് എടുക്കേണ്ടത്. എന്നാല്‍ 50 ശതമാനം ആക്യൂറസി മാത്രമാണ് പാട്ടുകളുടെ കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കൂ എന്നൊരു ന്യൂനത ഉണ്ട്.

Related Articles