ഇന്ത്യയിലുള്ള ഇൻസ്റ്റാഗ്രാം, ഫേസ്ബുക്കിനും വെരിഫൈഡ് ബാഡ്ജുകൾ നൽകി മെറ്റ

  • 11/06/2023



ഇന്ത്യയിലുള്ള ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് അവരുടെ യഥാർത്ഥ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള സൗകര്യം അവതരിപ്പിച്ച് മെറ്റ ട്വിറ്ററിന് സമാനമാണ് ഈ സംവിധാനമെങ്കിലും ലെഗസി വെരിഫൈഡ് ബാഡ്ജുകൾ മെറ്റ നൽകും.

ഫേസ്ബുക്കിന്റെ ഡെസ്ക്ടോപ്പ് പതിപ്പിൽ വെരിഫിക്കേഷൻ ലഭിക്കുന്നതിന് 599 രൂപയാണ് പ്രതിമാസ നിരക്ക്. ഇൻസ്റ്റാഗ്രാമിന്റേയും ഫേസ്ബുക്കിന്റേയും ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളിൽ വെരിഫിക്കേഷൻ ലഭിക്കുന്നതിന് 699 രൂപയാണ് പ്രതിമാസ നിരക്ക്.സർക്കാർ ഐഡി കാർഡുകൾ പരിശോധിച്ചാണ്

ഉപഭോക്താക്കളെ തിരിച്ചറിയുക. ഒരു സെൽഫി വീഡിയോയും നൽകണം. സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് വെരിഫൈഡ് ബാഡ്ജ്, വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള അധിക സംരക്ഷണം സുരക്ഷാ നിരീക്ഷണം ടു ഫാക്ടർ ഒതന്റിക്കേഷൻ സംരക്ഷണം എന്നിവ ലഭിക്കും. ഇതിന് പുറമെ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സ്റ്റോറികൾക്കും റീൽസിനും വേണ്ടിയുള്ള എക്സ്ക്ലൂസീവ് സ്റ്റിക്കറുകൾ ഉൾപ്പടെയുള്ള അധിക ഫീച്ചറുകളും ലഭിക്കും.

Related Articles