"അജാക്സ്": എഐ മേഖലയിലേക്ക് കടന്ന് ആപ്പിള്‍

  • 25/07/2023




ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി, ഗൂഗിളിന്റെ ബാർഡ് എന്നിവയ്‌ക്ക് സമാനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി (എഐ) ആപ്പിൾ എത്തുമെന്ന് റിപ്പോർട്ട്.  ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽഎൽഎം) വികസിപ്പിക്കുന്നതിനായി ഐഫോൺ നിർമ്മാതാക്കൾ "അജാക്സ് (Ajax)" എന്നറിയപ്പെടുന്ന സ്വന്തം ഫ്രെയിംവർക് നിർമ്മിച്ചതായും ബ്ലൂംബെർഗ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ചില എഞ്ചിനീയർമാർ "ആപ്പിൾ ജിപിടി" എന്ന് വിളിക്കുന്ന ഒരു ചാറ്റ്ബോട്ടും  പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പൊൾ.

ആപ്പിൾജിപിടി-യെ കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ആപ്പിളിന്റെ ഓഹരികൾ രണ്ട് ശതമാനം വരെ ഉയർന്നതായും സൂചനയുണ്ട്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ പോലുള്ള കമ്പനികൾ ‘എഐ  മേഖല’യിൽ കാര്യമായി പ്രവർത്തിക്കുന്നുണ്ട്.ഈ സമയത്ത് എ ഐയെ കുറിച്ച്  കാര്യമായി ഒരു സൂചനയും നൽകാതിരുന്ന കമ്പനിയാണ് ആപ്പിൾ. എ.ഐയുമായി ബന്ധ​പ്പെട്ട തങ്ങളുടെ നീക്കങ്ങളെ കുറിച്ചും കമ്പനി ഒന്നും പരസ്യപ്പെടുത്തിയിരുന്നില്ല. ജൂണിൽ നടന്ന ഡെവലപ്പർ കോൺഫറൻസിലും അതിനെ കുറിച്ച് മിണ്ടിയിട്ടില്ലായിരുന്നു.

പക്ഷേ ആപ്പിൾ ഫോട്ടോസ്, ഓൺ ഡിവൈസ് ടെക്സ്റ്റിങ്, മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് എന്നിവയിൽ എ.ഐ ഫീച്ചറുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. എങ്കിലും എ.ഐ സംബന്ധിച്ച മൽസരത്തിൽ  ഗൂഗിളിനും മൈക്രോസോഫ്റ്റിനും  പിറകിലായിരുന്നു ഇവരുടെ സ്ഥാനം. ആപ്പിൾ ജിപിടിയുടെ വരവോടെ മറ്റ് കമ്പനികളുടെ വളർച്ചയ്ക്ക്  അടിവര ഇടുകയാണ് ഇവരുടെ ലക്ഷ്യം. 

Related Articles