വിമാനക്കമ്പനിയിലെ തട്ടിപ്പ് കേസ്: ജീവനക്കാരന്റെ ജീവപര്യന്തം റദ്ദാക്കി; 10 വർഷം തടവും വൻതുക പിഴയും

  • 04/12/2025



കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സിന് ഓഹരിയുള്ള വിമാനക്കമ്പനിയിൽ നിന്ന് ഫണ്ട് തട്ടിയെടുത്ത കേസിൽ ജീവനക്കാരന് കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ, അപ്പീൽ കോടതി റദ്ദാക്കി. പ്രതിക്ക് 10 വർഷം തടവും തട്ടിയെടുത്തെന്ന് ആരോപിക്കപ്പെടുന്ന തുകയ്ക്ക് തുല്യമായ 2.999 ദശലക്ഷം കുവൈത്തി ദിനാർ പിഴയും കോടതി വിധിച്ചു. കൗൺസിലർ നസ്‌ർ സാലിം അൽ-ഹൈദിന്റെ അധ്യക്ഷതയിൽ, കൗൺസിലർമാരായ മുതബ് അൽ-അരാധി, സൗദ് അൽ-സാനെ എന്നിവർ ചേർന്നാണ് വിധി പുറപ്പെടുവിച്ചത്.

കേസിൽ പ്രധാന പ്രതിയായ ജീവനക്കാരന്റെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി, 10 വർഷം തടവും 2.999 ദശലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ചു. രണ്ടാമത്തെ പ്രതിക്ക് 7 വർഷം തടവ് ശിക്ഷ ലഭിച്ചു. ഈ കേസിലെ മറ്റ് മൂന്ന് പ്രതികളെ കീഴ്ക്കോടതി വെറുതെ വിട്ട വിധി അപ്പീൽ കോടതി ശരിവെച്ചു. നേരത്തെ, കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളുടെ വിചാരണ നടപടികൾ, അവർ നീതിന്യായ വ്യവസ്ഥയ്ക്ക് മുമ്പാകെ ഹാജരാകുന്നത് വരെ കോടതി താൽക്കാലികമായി നിർത്തിവച്ചു. വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഫണ്ട് തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നത്.

Related News