യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഏറ്റവുമധികം വസ്തുക്കൾ സ്വന്തമാക്കിയത് കുവൈത്തികൾ

  • 04/12/2025



കുവൈത്ത് സിറ്റി: മൂന്ന് ഗൾഫ് രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കിയ ഗൾഫ് പൗരന്മാരുടെ പട്ടികയിൽ കുവൈത്തികൾ ഒന്നാം സ്ഥാനത്ത്. ഗൾഫ് പൊതുവിപണി റിപ്പോർട്ട് പ്രകാരം, യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വസ്തുവകകൾ സ്വന്തമാക്കിയത് കുവൈത്തി പൗരന്മാരാണ്. യുഎഇയിൽ ആകെ ഗൾഫ് പൗരന്മാർ സ്വന്തമാക്കിയ വസ്തുവകകളുടെ 42 ശതമാനവും (3,545 വസ്തുക്കൾ) കുവൈത്തികളുടെ പേരിലാണ്. ബഹ്‌റൈനിൽ ഇത് 65 ശതമാനമാണ് (2,600 വസ്തുക്കൾ). സൗദി അറേബ്യയിൽ, ആകെ ഗൾഫ് പൗരന്മാർ സ്വന്തമാക്കിയ വസ്തുവകകളുടെ 71.8 ശതമാനമാണ് കുവൈത്തികൾക്ക് സ്വന്തമായുള്ളത് (2,536 വസ്തുക്കൾ).

കുവൈത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഗൾഫ് പൗരന്മാരിൽ ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് ഉടമസ്ഥർ സൗദി പൗരന്മാരാണ്. 237 വസ്തുക്കളാണ് സൗദികൾക്ക് കുവൈത്തില്‍ ഉള്ളത്. ബഹ്‌റൈൻ പൗരന്മാർ 24 വസ്തുക്കളും, എമിറാത്തികളും ഖത്തറികളും 4 വീതവും, ഒമാനി പൗരന്മാർ 2 വസ്തുക്കളും ഇവിടെ സ്വന്തമാക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് ഉടമസ്ഥത മൊത്തത്തിൽ 162.1 ശതമാനം വർധിച്ചു, ഇത് 17,900 വസ്തുവകകൾക്ക് തുല്യമാണ്.

Related News