M TV ഇനി ഇല്ല; നൊസ്റ്റാൾജിക് ഗുഡ്ബൈ പറഞ്ഞ് സോഷ്യൽ മീഡിയ

  • 14/10/2025

പണ്ട് സ്കൂളും കോളേജും ഒക്കെ വിട്ട് വരുമ്പോൾ ഗാനങ്ങൾ കേട്ടുകൊണ്ടിരുന്ന ആ ഇഷ്ട ചാനൽ ഇനി ഇല്ല. 40 വർഷങ്ങൾക്ക് ശേഷം എംടിവി മ്യൂസിക് ചാനലുകൾ അടച്ചുപൂട്ടുന്നു. MTV 80s, MTV മ്യൂസിക്, ക്ലബ് MTV, MTV 90s, MTV ലൈവ് സംഗീതത്തിന് പ്രാധാന്യം നൽകുന്ന ഈ ചാനലുകലാണ് നിർത്തലാക്കുന്നത്. ഡിസംബർ 31 മുതൽ ഈ ചാനലുകൾ പ്രേക്ഷകർക്ക് ലഭിക്കില്ലെന്നാണ് പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചത്. പക്ഷേ MTV HD എന്ന ചാനലിൽ റിയാലിറ്റി ഷോകളുടെ സംപ്രേഷണം തുടരും.


കാഴ്ചക്കാരുടെ എണ്ണത്തിൽ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് എംടിവിയുടെ മ്യൂസിക് ചാനലുകൾ നിർത്തുന്നത് എന്ന് കരുതപ്പെടുന്നു. ടിക് ടോക്ക്, യൂട്യൂബ്, സ്‌പോട്ടിഫൈ എന്നിവ സംഗീത ലോകം കീഴടക്കിയതോടെ, എംടിവി ചാനലിലൂടെ മ്യൂസിക് വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായി. ഏതാനും മാസങ്ങൾക്ക് മുമ്പ് പാരാമൗണ്ട് ഗ്ലോബൽ സ്കൈഡാൻസ് മീഡിയയുമായി ലയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ഇത് ആഗോളതലത്തിൽ 500 മില്യൺ ഡോളറിന്റെ ചെലവ് ചുരുക്കൽ പദ്ധതികൾക്ക് തുടക്കമിട്ടതായും റിപ്പോർട്ടുണ്ട്.

ഈ വാർത്ത വന്നതോടെ ഒരുപാട് സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എല്ലാവരുടെയും ഇഷ്ടപെട്ട ചാനൽ ആയിരുന്നു MTV. ഫോണും മറ്റ് ആപ്പുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് എല്ലാവർക്കും ഈ ചാനൽ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. 24 മണിക്കൂറും പല ഗാനങ്ങൾ അതായിരുന്നു ഈ ചാനലിന്റെ ഗുണം. വളരെ നൊസ്റ്റാൾജിക് ആയിട്ടുള്ള ഗുഡ്ബൈ പറഞ്ഞാണ് സോഷ്യൽ മീഡിയ ഈ വിവരം ഏറ്റെടുക്കുന്നത്.

Related Articles