ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു നടി വനിത വിജയകുമാര്‍ പീറ്റര്‍ പോളിനെ വിവാഹം ചെയ്തത്. വിവാദങ്ങളെ എല്ലാം വനിത ശക്തമായി നേരിട്ടിരുന്നു. എന്നാല്‍ വനിതയും പീറ്റര്‍ പോളും തമ്മിലുള്ള ബന്ധം തകര്‍ന്നതായാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവന്ന വാര്‍ത്ത. മദ്യപിച്ചെത്തിയ പീറ്റര്‍ വനിതയോട് അപമര്യാധയായി പെരുമാറിയെന്നും വനിത പീറ്ററിനെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കി തുടങ്ങിയ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന് ഒരു ലൈവിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് വനിത. താന്‍ പീറ്ററിനെ വീട്ടില്‍ നിന്നും പുറത്താക്കി എന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നു. പീറ്റര്‍ മദ്യത്തിനും മയക്കു മരുന്നിനും അടിമയാണ്. അടുത്തിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം സംഭവിച്ചതാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ നേടി. ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരാള്‍ മരണത്തോട് മല്ലിടുമ്പോള്‍ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. അങ്ങനെ ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയതുപോലെയായി. കുടിയും വലിയും മാത്രം. ഒരുദിവസം ചുമച്ച് ചുമച്ച് ചോര തുപ്പി. വീണ്ടും ആശുപത്രിയിലേയ്ക്ക്. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കൈയ്യില്‍ ഉണ്ട്. ഐസിയുവില്‍ ഒരാഴ്ച കിടന്നു. കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും. മദ്യം വാങ്ങിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാന്‍ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ എന്നുമാണ് ലൈവില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് വനിത ചോദിച്ചത്. പീറ്റര്‍ പോളുമായി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹമാണിത്. ആദ്യത്തെ രണ്ടു വിവാഹത്തില്‍ നിന്നും വനിതക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?