മലയാള സിനിമയില്‍ ഇനി താന്‍ പാടില്ലെന്ന ഞെട്ടിക്കുന്ന തീരുമാനവുമായി പ്രശസ്ത പിന്നണി ഗായകനും യേശുദാസിന്റെ മകനുമായ വിജയ് ദേശുദാസ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ കാരണങ്ങളും വിജയ് അഭിമുഖത്തില്‍ പറഞ്ഞു. മലയാള സിനിമയില്‍ പിന്നണി ഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. അവഗണന മടുത്താണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുന്നത്. തമിഴിലും തെലുങ്കിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നും വിജയ് പറഞ്ഞു. തന്റെ പിതാവ് യേശുദാസിനും സംഗീത ലോകത്ത് ഇത്തരത്തിലുള്ള പല മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നണി ഗായകനായി 20 വര്‍ഷം പിന്നിട്ട തനിക്ക് ഇപ്പോഴും ചെറിയ പ്രതിഫലമാണ് മലയാള സിനിമയില്‍ നിന്നും ലഭിക്കുന്നത്. ആരെയും താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും വിജയ് അഭിമുഖത്തില്‍ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?