മണിക്കൂറിൽ 120 ഉൽക്കകൾ വരെ കാണാം; അപുർവ അവസരം

  • 05/12/2025



കുവൈത്ത് സിറ്റി: ഡിസംബർ 13, 14 തീയതികളിൽ ജെമിനിഡ് ഉൽക്കാ വർഷം കുവൈത്ത് ആകാശത്ത് ദൃശ്യമാകും. ഏറ്റവും കൂടുതൽ ഉൽക്കകൾ കാണപ്പെടുന്നതും ആവേശകരവുമായ വാർഷിക ഉൽക്കാ വർഷങ്ങളിൽ ഒന്നാണിത്. ആകാശം വ്യക്തമാവുകയും നിരീക്ഷകൻ പ്രകാശ സ്രോതസ്സുകളിൽ നിന്ന് അകലെയാവുകയും ചെയ്താൽ, ഇതിന്റെ പീക്ക് സമയത്ത് മണിക്കൂറിൽ 120 ഉൽക്കകൾ വരെ കാണാൻ സാധിക്കും.

ഈ പ്രതിഭാസങ്ങൾ ജ്യോതിശാസ്ത്ര പ്രേമികൾക്കും ആകാശ കാഴ്ച ഇഷ്ടപ്പെടുന്നവർക്കും ഒരു മികച്ച അവസരമാണെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ ദിവസങ്ങളിൽ അപൂർവവും മനോഹരവുമായ കാഴ്ചകൾ ആസ്വദിക്കാൻ ആകാശം നിരീക്ഷിക്കാൻ സെൻ്റർ ഡയറക്ടർ പൊതുജനങ്ങളെ ആഹ്വാനം ചെയ്തു.

Related News