ലെബനനിലെ പലസ്‌തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

  • 19/11/2025

"

കേരളം

Kerala



English
हिंदी
उत्तर प्रदेश
उत्तराखंड
छत्तीसगढ़
झारखंड
दिल्ली
बिहार
मध्य प्रदेश
राजस्थान
हरियाणा
हिमाचल प्रदेश
অসমীয়া
বাংলা
ગુજરાતી
ಕನ್ನಡ
മലയാളം
मराठी
ଓଡିଆ
ਪੰਜਾਬੀ
தமிழ்
తెలుగు
ఆంధ్రప్రదేశ్
తెలంగాణ
اردو
ETV Bharat / International

ലെബനനിലെ പലസ്‌തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു
ഹമാസ് പരിശീലന ക്യാമ്പാണ് ആക്രമിച്ചതെന്നും ഹമാസ് പ്രവർത്തിക്കുന്നിടത്തെല്ലാം ഇസ്രായേൽ സൈന്യം ആക്രമണം തുടരുമെന്നും ഇസ്രയേൽ.

People gathering next of ambulances outside a hospital where they brought the victims of the Israeli strike that hit 

ബെയ്റൂട്ട്: ലെബനനിലെ പലസ്‌തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ - ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രബല്യത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.

തീരദേശ നഗരമായ സിഡോണിൻ്റെ ഐൻ എൽ-ഹിൽവേ അഭയാർഥി ക്യാമ്പിലേക്കാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. നിലവിൽ ആക്രമണം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ആംബുലൻസ്, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സേവനങ്ങള്‍ എന്നിവ മാത്രമാണ് കടത്തി വിടുന്നത്.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഹമാസ് പരിശീലന ക്യാമ്പാണ് ആക്രമിച്ചതെന്നും ഹമാസ് പ്രവർത്തിക്കുന്നിടത്തെല്ലാം ഇസ്രയേൽ സൈന്യം ആക്രമണം തുടരുമെന്നും ഇസ്രയേൽ അറിയിച്ചു. ആക്രമണത്തെ ഹമാസും അപലപിച്ചു. സ്പോർട്‌സ് ഗ്രൗണ്ടിലാണ് വ്യോമാക്രമണം നടന്നതെന്നും പരിശീലനം നടക്കുകയായിരുന്നില്ലെന്നും ഹമാസ് വ്യക്തമാക്കി."

Related News