പഴകിയ ഭക്ഷണം കഴിച്ചു; വയറ്റില്‍ കണ്ടെത്തിയത് ഒമ്പത് മാസമായി വളരുന്ന വിരയെ

  • 03/12/2020

മടി കാരണവും സമയക്കുറവ് കാരണവുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴയ ഭക്ഷണം പലപ്പോഴും നമ്മള്‍ ചൂടാക്കി കഴിക്കാറുണ്ട്. അത്തരത്തില്‍ ഭക്ഷണം കഴിച്ച് പണി കിട്ടിയിരിക്കുകയാണ് ജപ്പാനീസുകാരിയായ ഒരു യുവതിക്ക്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതി ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ജപ്പാനീസ് വിഭവമായ സൂഷി കഴിച്ചത്. 

ഭക്ഷണം കഴിച്ചതിന്റെ പിറ്റേ ദിവസം മുതല്‍ ചെറിയ അസ്വസ്ഥകള്‍ യുവതിക്ക് വയറ്റില്‍ അനുഭവപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ വയറ്റില്‍ നിന്നും ഒരു മത്സ്യം നീന്തുന്നതുപോലെയാണ് യുവതിക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരെ കണ്ടു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. ഒടുവില്‍ നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ നിന്നും വലിയ ഒരു നാടവിരയെ കണ്ടെത്തിയത്. അതിന്റെ മുട്ടകളും വയറ്റില്‍ ഉണ്ടായിരുന്നു. ഇതിനെതിരെയുള്ള മരുന്ന് കഴിച്ചതോടെയാണ് കുറെ നാളുകളായി താന്‍ അനുഭവിച്ച പ്രശ്‌നങ്ങളില്‍ നിന്നും ഇവര്‍ക്ക് ഒരു മോചനം ലഭിച്ചത്.

Related News