ദമ്പതികള്‍ക്ക് നല്‍കുന്നത് സ്വന്തം ബീജം; നൂറോളം കുട്ടികളുടെ പിതാവ് ചികിത്സിച്ച ഡോക്ടര്‍

  • 19/12/2020

കുട്ടികളുണ്ടാകാത്തതിനാല്‍ ചികിത്സയ്ക്ക് എത്തിയ ദമ്പതികള്‍ക്ക് തന്റെ ബീജം നല്‍കിയ ഡോക്ടറെക്കുറിച്ചുള്ള വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും പുറത്തുവരുന്നത്. അമേരിക്കയിലെ ഡോ. ഫിലിപ്പ് പെവെന്‍ എന്ന ഡോക്ടറാണ് ദമ്പതികള്‍ അറിയാതെ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ അവര്‍ക്ക് സ്വന്തം ബീജം നല്‍കിയത്. 

എതാണ്ട് 9000 കുട്ടികളുടെ പ്രസവത്തിനാണ് ഇയാള്‍ നേതൃത്വം നല്‍കിയത്. ഇപ്പോള്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ നൂറുകണക്കിന് കുട്ടികളുടെ പിതാവ് ഡോക്ടറാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ജെയിം ഹാള്‍ എന്ന 61 കാരി 2019 ല്‍ കാര്യങ്ങള്‍ അന്വേഷിക്കാനായി  ഡോക്ടറെ സമീപിച്ചിരുന്നു. അപ്പോള്‍ ഡോക്ടര്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞതായി ഹാള്‍ പറയുന്നു. ഒട്ടനവധി ദമ്പതികള്‍ക്ക് തന്റെ ബീജം ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു ഡോക്ടറിന്റെ വെളിപ്പെടുത്തല്‍. 

ഓണ്‍ലൈനായി ഹാള്‍ തന്റെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ അതുമായി സാമ്യമുള്ള അഞ്ചു പേരെ കണ്ടെത്തിയിത്തിട്ടുണ്ട്. 1950 കളിലായിരുന്ന ഹാളിന്റെ മാതാപിതാക്കള്‍ ഈ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. 1956 ല്‍ ഹാളിന്റെ മൂത്ത സഹോദരിയും 1959 ഹാളിനും ജന്മം നല്‍കി. 2008 ലാണ് ഹാളു സഹോദരിയും പിതാവിന്റെ മക്കള്‍ അല്ലെന്നുള്ള കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷമാണ് ഡോക്ടറില്‍ ചെന്ന് എത്തിയത്.

Related News