ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർത്തക്' സന്ദർശനത്തിനായി കുവൈത്തിൽ എത്തും

  • 03/12/2025


കുവൈറ്റ് സിറ്റി : ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ (ഐസിജിഎസ്) സാർത്ഥക് 2025 ഡിസംബർ 9 മുതൽ 12 വരെ സന്ദർശനത്തിനായി കുവൈത്തിൽ എത്തും. സുരക്ഷ, പരിശീലനം, വിവരങ്ങൾ പങ്കിടൽ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദ സമുദ്ര ബന്ധത്തിന്റെയും ഭാഗമായാണ് ഈ സന്ദർശനം.

ഐസിജിഎസ് സാർത്ഥക്കിന്റെ ജീവനക്കാർ സംയുക്ത അഭ്യാസങ്ങൾ, കൈമാറ്റ പരിപാടികൾ, സന്ദർശനങ്ങൾ എന്നിവയുൾപ്പെടെ കുവൈറ്റ് സഹപ്രവർത്തകരുമായി നിരവധി പ്രൊഫഷണൽ ആശയവിനിമയങ്ങളിൽ ഏർപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ നാവിക മികവുകൾ പ്രദർശിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും തീരസംരക്ഷണ സേനകൾക്കിടയിൽ പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സന്ദർശനം അവസരമൊരുക്കുന്നു.

തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർത്തക്', ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ സമുദ്ര നിരീക്ഷണവും രക്ഷാപ്രവർത്തന ശേഷിയും വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിയോഗിച്ചിട്ടുള്ള അത്യാധുനിക ഓഫ്‌ഷോർ പട്രോൾ വെസൽ (OPV) ആണ്.

Related News