ടെറസ്സിൽനിന്ന് വീണ് യുവതിക്ക് മരണം; കൊലപാതകമെന്ന് സംശയം, അന്യോഷണം ആരംഭിച്ചു

  • 01/12/2025



കുവൈത്ത് സിറ്റി: കെയ്‌റവാൻ പ്രദേശത്ത് ഒരു വീട്ടുജോലിക്കാരി മേൽക്കൂരയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കി. ആദ്യം ആത്മഹത്യയായി തോന്നിച്ച സംഭവത്തെ കൊലപാതക സംശയത്തിൽ രജിസ്റ്റർ ചെയ്യാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സുരക്ഷാ വൃത്തങ്ങൾ നൽകിയ വിവരങ്ങൾ അനുസരിച്ച്, ഒരാൾ കെട്ടിടത്തിൽ നിന്ന് അയൽവീട്ടിന്റെ മുറ്റത്ത് വീണുവെന്ന അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് പട്രോൾ ടീമുകളും മെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി. ഗുരുതര പരിക്കുകളേറ്റ തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

സംഭവത്തിന്റെ യഥാർത്ഥ കാരണം തിരിച്ചറിയുന്നതിനായി മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, സംഭവസ്ഥലത്തെ തെളിവുകൾ ശേഖരിക്കൽ, സാക്ഷിമൊഴികൾ എടുക്കൽ, വീടിന്റെ മേൽക്കൂരയും ചുറ്റുപാടുകളും പരിശോധിക്കൽ എന്നിവ ഉൾപ്പെടെയുള്ള വിശദമായ അന്വേഷണം തുടരുകയാണ്.

സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി എല്ലാ നിയമനടപടികളും കൃത്യമായി പാലിച്ചുകൊണ്ട് അന്വേഷണം നടത്തപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Related News