ഗൾഫ്‌റോഡിൽ ഗതാഗത നിയന്ത്രണം

  • 03/12/2025



കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ ജോലികളും നടക്കുന്നതിൻ്റെ ഭാഗമായി അറബ് ഗൾഫ് സ്ട്രീറ്റിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജി.ടി.ഡി) അറിയിച്ചു. കുവൈത്ത് ടവറിന്റെ ദിശയിലുള്ള റോഡിൽ ഒന്നര ലെയിൻ ഡിസംബർ 2, ചൊവ്വാഴ്ച മുതൽ അടച്ചിടും. സെക്കൻഡ് റിംഗ് റോഡ് ജംഗ്ഷൻ മുതൽ എഞ്ചിനീയേഴ്‌സ് സൊസൈറ്റി ജംഗ്ഷൻ വരെയാണ് ഈ നിയന്ത്രണം ബാധകമാവുക.

പ്രദേശത്തെ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും പൂർത്തിയാകുന്നത് വരെ ഈ ട്രാഫിക് മാറ്റം തുടരും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, അറ്റകുറ്റപ്പണി കാലയളവിൽ പകരമുള്ള വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Related News