​ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടി; അമേരിക്ക ഉള്‍പ്പെടെ ആറ് രാജ്യങ്ങളുമായുള്ള ആണവ കരാര്‍ പുനഃസ്ഥാപിക്കാന്‍ ഇറാൻ

  • 10/12/2020



​ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടിയായി  ഇറാൻ ഭരണകൂടത്തിന്റെ നീക്കം. അമേരിക്ക ഉള്‍പ്പെടെ ആറ് രാജ്യങ്ങളുമായുള്ള ആണവ കരാര്‍ പുനഃസ്ഥാപിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി അറിയിച്ചു. കൂടുതല്‍ കൂടിയാലോചനകള്‍ ഇല്ലാതെ തന്നെ ആണവകരാറായ ജെ.പി.സി.ഒയിലേക്ക് തിരികെ പോകാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടാണ് റുഹാനി മുന്നോട്ട് വന്നിരിക്കുന്നത്. എണ്ണ ഉൽപ്പാദനത്തെ മാത്രം ആശ്രയിച്ചുവരുന്ന ഗൾഫ് രാഷ്ട്രങ്ങൾക്ക് തിരിച്ചടി നൽകാനാണ് ഇറാന്റെ നീക്കം. 

അതേസമയം, 2018 മെയ് മാസത്തില്‍ ഒരു പേപ്പര്‍ വലിച്ചെറിയുന്ന ലാഘവത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങിയതെന്നും റുഹാനി ആരോപിച്ചു. അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ജോ ബൈഡൻ കേവലം ഒരു ഒപ്പിടുന്നതിലൂടെ ഇറാനുമായുള്ള ആണവകരാറിലേക്ക് തിരികെ മടങ്ങാൻ സാധിക്കും. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും റുഹാനി കൂട്ടിച്ചേർത്തു.

Related News