62 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

  • 09/01/2021

ജക്കാര്‍ത്ത : 62 യാത്രക്കാരുമായി പറന്നുയർന്ന  ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 12 ജീവനക്കാരുൾപ്പെടെ 62 പേർ ഫ്ലൈറ്റ് എസ്‌ജെ 182 വിമാനത്തിൽ ഉണ്ടായിരുന്നതായി ഇന്തോനേഷ്യൻ ഗതാഗത മന്ത്രി ബുഡി കാരിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയുള്ള ലക്കി ദ്വീപിനടുത്താണ് വിമാനം തകർന്നതെന്ന് അദ്ദേഹം  പറഞ്ഞു. നഗരത്തിന്റെ വടക്കുഭാഗത്ത് കടലില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.  


ആഭ്യന്തര സര്‍വീസ് നടത്തുന്ന ഇന്തോനേഷ്യന്‍ ജെറ്റിന്  ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടത്. ശ്രീവിജയ ബോയിംഗ് 737-500 ജക്കാര്‍ത്തയില്‍ നിന്ന് ഉച്ചയ്ക്ക് 1:56 ന് പുറപ്പെട്ടുവെന്നും  2:40 ന് നിയന്ത്രണ ടവറുമായുള്ള സമ്പര്‍ക്കം നഷ്ടപ്പെട്ടുവെന്നും ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയ വക്താവ് അദിത ഐരാവതി പറഞ്ഞു,. ദേശീയ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സിയുടേയും ദേശീയ ഗതാഗത സുരക്ഷാ സമിതിയുടേയും നേതൃത്വത്തില്‍  രക്ഷാപ്രവര്‍ത്തനും തുടരുകയാണ്.
137224656_4005792432788728_4694996360819595886_o.jpg

Related News