യാത്രക്കാർ ജാഗ്രത പാലിക്കുക; മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

  • 05/12/2025


കുവൈത്ത് സിറ്റി: മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്ന ഡിക്രി നിയമം നമ്പർ 159/2025-ലെ വ്യവസ്ഥകളെക്കുറിച്ച് പൗരന്മാരെയും പ്രവാസികളെയും ബോധവൽക്കരിക്കുന്നതിനായി ക്യാമ്പയിൻ. 
അറ്റോർണി ജനറൽ ആരംഭിച്ച കാമ്പയിനിൻ്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷൻ തങ്ങളുടെ എക്സ് അക്കൗണ്ടിൽ ഒരു കൂട്ടം മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രസിദ്ധീകരിച്ചു.

യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കുക!

കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ തങ്ങൾ കൈവശം വെക്കുന്ന മരുന്നുകളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ അനുവദനീയമായ ചില മരുന്നുകൾ, പുതിയ നിയമപ്രകാരം കുറിപ്പടിയില്ലാതെ കൈവശം വെച്ചാൽ കുവൈത്തിൽ നിരോധിത വസ്തുവായി കണക്കാക്കപ്പെട്ടേക്കാം.

ചില ഉത്കണ്ഠാ രോഗങ്ങൾക്കുള്ളതോ ഉറക്ക ഗുളികകളിലോ നിരോധിത ലഹരിവസ്തുക്കൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും, സാധുവായ കുറിപ്പടിയില്ലാതെ അവ കൈവശം വെക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു. അതിനാൽ, മരുന്നുകൾ കൈവശം വെക്കുന്നതിൻ്റെയും ഉപയോഗിക്കുന്നതിൻ്റെയും നിയമസാധുത ഉറപ്പാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

മറ്റുള്ളവരുടെ ബാഗുകൾ സ്വീകരിക്കുന്നത് ശ്രദ്ധിക്കുക

യാത്രയ്ക്കിടയിലോ കുവൈറ്റിൽ എത്തിച്ചേരുമ്പോഴോ, സൗഹൃദത്തിൻ്റെ പേരിലാണെങ്കിൽ പോലും, മറ്റുള്ളവരുടെ ബാഗുകളോ സാധനങ്ങളോ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമം നിരോധിച്ചിട്ടുള്ള മയക്കുമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ അതിൽ അടങ്ങിയിരിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ്.

Related News