കുവൈത്തും ഫ്രാൻസും തമ്മിൽ സിവിൽ ഏവിയേഷൻ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവച്ചു

  • 06/12/2025



പാരിസ്: സിവിൽ ഏവിയേഷൻ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഫ്രഞ്ച് റിപ്പബ്ലിക്കിൻ്റെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി ധാരണാപത്രം ഒപ്പുവച്ചു. കുവൈത്ത് ഡിജിസിഎ ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-ജാബർ അൽ-സബാഹും ഫ്രഞ്ച് റിപ്പബ്ലിക്കിൻ്റെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ജീൻ-പിയറി ചിക്കോട്ടും ചേർന്നാണ് പാരീസില്‍ നടന്ന കൂടിക്കാഴ്ചയിൽ കരാറിൽ ഒപ്പുവെച്ചത്. ഫ്രാൻസിലെ കുവൈത്ത് അംബാസഡർ അബ്ദുള്ള അൽ-ഷാഹീൻ ഈ ചടങ്ങിൽ സന്നിഹിതനായിരുന്നു. 

ഫ്രഞ്ച് പക്ഷവുമായുള്ള കൂടിക്കാഴ്ചയുടെ ലക്ഷ്യം സിവിൽ ഏവിയേഷൻ മേഖലയിലെ പ്രവർത്തനപരമായ കാര്യങ്ങൾ വികസിപ്പിക്കുക, ഉദ്യോഗസ്ഥരുടെ പരിശീലനത്തിലും വികസനത്തിലും സഹകരണം വർദ്ധിപ്പിക്കുക, കൂടാതെ കുവൈത്തും ഫ്രാൻസും തമ്മിലുള്ള വ്യോമഗതാഗതം വർദ്ധിപ്പിക്കുന്നതിനായി പുതിയ റൂട്ടുകൾ തുറക്കുക എന്നിവയാണെന്ന് ഷെയ്ഖ് ഹമൂദ് പറഞ്ഞു. പരസ്പര സൗഹൃദമുള്ള ഈ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യോമയാന ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ ധാരണാപത്രം വഴിയൊരുക്കും.

Related News