ബാര്‍ബര്‍ ഷോപ്പുമായി വിജയ് യേശുദാസ്; കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

  • 19/10/2020

പുതിയ ബിസിനസ് സംരംഭവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ വിജയ് യേശുദാസ്. കൊച്ചി കേന്ദ്രീകരിച്ച് ഹൈ ഏന്‍ഡ് പ്രീമിയം ബാര്‍ബര്‍ ഷോപ്പ് ആന്‍ഡ് ലൈഫ് സ്റ്റൈല്‍ എന്ന സ്ഥാപനമാണ് വിജയ് ആരംഭിച്ചിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ളതാണ് വിജയ്‌യുടെ പുതിയ ബാര്‍ബര്‍ഷോപ്പ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചോപ്പ്‌ഷോപ്പിന്റെ ശാഖയാണ് വിജയുടെ ഹൈ ഏന്‍ഡ് പ്രീമിയം ബാര്‍ബര്‍ ഷോപ്പ്. വിജയ്‌ക്കൊപ്പം വിജയ് മൂലാന്‍, അനസ് നസീര്‍ എന്നിവരും പുതിയ സംരംഭത്തില്‍  പങ്കാളികളാണ്. നിലവില്‍ ഗോവയില്‍ മാത്രമാണ് ചോപ്പ്‌ഷോപ്പിന്റെ ഇന്ത്യയില്‍ ശാഖയുള്ളത്. 

പിന്നണി ഗാനരംഗത്ത്  20 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിജയ് യേശുദാസ് താന്‍ ഇനി മലയാള സിനിമയില്‍ പാടില്ലെന്നുള്ള ഞെട്ടിക്കുന്ന തീരുമാനവുമായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗായകരും സംഗീത സംവിധായകരും വലിയ രീതിയിലുള്ള അവഗണന നേരിടുന്നുവെന്നും അതിനാല്‍ മലയാള സിനിമയില്‍ താന്‍ പാട്ട് പാടില്ല എന്നുമായിരുന്നു  വിജയ് പറഞ്ഞത്. 

Related Articles