ഝാർഖണ്ഡിൽ ഗുരുതര വീഴ്ച്ച; രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് HIV

  • 26/10/2025

ഝാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ചായ്‌ബാസയിലെ സർക്കാർ ആശുപത്രിയിലീാണ് ഗുരുതര വീഴ്ച. ബ്ലഡ് ബാങ്കിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. രക്ത സാമ്പിൾ ടെസ്റ്റ്‌ നടത്തുന്നില്ലെന്നും, രേഖകൾ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ഝാർഖണ്ഡ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ദിനേഷ് കുമാറിന്റെ നേതൃത്വത്തിൽ അഞ്ച് അംഗസംഘം അന്വേഷണം ആരംഭിച്ചു.


വെള്ളിയാഴ്ച ചായ്‌ബാസ സദർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലസീമിയ രോ​ഗബാധിതനായ കുടുംബമാണ് ആദ്യ പരാതി ഉന്നയിച്ചത്. രക്തം സ്വകീരിച്ചതിന് പിന്നാലെ കുട്ടിയ്ക്ക് എച്ച്ഐവി പോസിറ്റീവായെന്ന് കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കലായളവിൽ രക്തം സ്വീകരിച്ച മറ്റ് നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയത്. സംഭവത്തെ അതീവ ​ഗൗരവത്തോടെ നോക്കികാണുന്നുവെന്നാണ് ആരോ​ഗ്യ വകുപ്പ് അറിയിക്കുന്നത്.

“തലസീമിയ രോഗിക്ക് രക്തം മാറി നൽകിയെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. പരിശോധനയിൽ രക്തബാങ്കിൽ ചില അപാകതകൾ കണ്ടെത്തി, അവ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” ഡോ. ദിനേശ് കുമാർ പറഞ്ഞു. ഇപ്പോൾ, ആശുപത്രിയുടെ ബ്ല‍ഡ് ബാങ്ക് എമർജൻസി ഓപ്പറേഷൻസ് മോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. ശിപ്ര ദാസ്, ഡോ. എസ്.എസ്. പാസ്വാൻ, ഡോ. ഭഗത്, ജില്ലാ സിവിൽ സർജൻ ഡോ. സുശാന്ത് കുമാർ മജ്ഹി, ഡോ. ശിവചരൺ ഹൻസ്‌ദ, ഡോ. മിനു കുമാരി എന്നിവരടങ്ങുന്ന സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.

Related News