ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ജനുവരി 31 വരെ നീട്ടി

  • 31/12/2020


ന്യൂഡൽഹി: ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ജനുവരി 31 വരെ കേന്ദ്രസർക്കാർ നീട്ടി. ജനിതക മാറ്റം വന്ന കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിലാണിത്. നേരത്തെ ഡിസംബർ 31വരെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

അതേസമയം, അന്താരാഷ്ട്ര കാർഗോ സർവീസുകൾക്കും പ്രത്യേക അനുമതിയോടെയുള്ള യാത്രാ സർവീസുകൾക്കും വിലക്കില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സാഹചര്യങ്ങൾക്ക് അനുസരിച്ച് അന്താരാഷ്ട്ര ഷെഡ്യൂൾഡ് സർവീസുകൾ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേക്ക് അനുവദിച്ചേക്കും.

കോവിഡ്  ഭീതിയെ തുടർന്ന്  മാർച്ച് 23 മുതൽ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ നിറുത്തിവെച്ചിരുന്നു. പിന്നീട് മേയ് മുതൽ വന്ദേഭാരത് മിഷന്റെ പ്രത്യേക അന്താരാഷ്ട്ര വിമാനസർവീസുകൾ അനുവദിക്കുകയായിരുന്നു.

Related News