ട്രാഫിക് നിരീക്ഷണം ശക്തമാക്കി കുവൈത്ത്, ഈ മൂന്ന് പ്രധാന നിയമലംഘനങ്ങൾ കണിശമായി പിടികൂടും

  • 27/10/2025



കുവൈത്ത് സിറ്റി: റോഡുകളിലെ നിരീക്ഷണം ശക്തമാക്കിയതായി കുവൈത്ത് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. പ്രധാനപ്പെട്ട കവലകളിലെ സെൻട്രൽ കൺട്രോൾ റൂം കാമറകൾ പൂർണ്ണ സജ്ജമാണെന്നും, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ തത്സമയം കണ്ടെത്താനും റെക്കോർഡ് ചെയ്യാനും ഇവയ്ക്ക് കഴിയുമെന്നും അധികൃതർ അറിയിച്ചു. ട്രാഫിക് ഓപ്പറേഷൻസ് റൂമിൽ നിന്നുള്ള തത്സമയ പ്രക്ഷേപണത്തിനിടെ, ആഭ്യന്തര മന്ത്രാലയത്തിലെ ലെഫ്റ്റനൻ്റ് കേണൽ ഷഹീൻ അൽ-ഗാരിബ് ഇലക്ട്രോണിക് സംവിധാനങ്ങൾ മുഖേന പിടികൂടുന്ന പ്രധാന നിയമലംഘനങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചു. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുസുരക്ഷയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന മേഖലകളിലാണ് കാമറകളും നിയന്ത്രണ സംവിധാനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ചുവപ്പ് ലൈറ്റിൽ മൊബൈൽ ഫോൺ ഉപയോഗിക്കൽ, 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്തുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നീ നിയമലംഘനങ്ങൾക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News