കർശന ഗതാഗത നിയന്ത്രണങ്ങൾ: അഞ്ച് ദിവസത്തിനുള്ളിൽ ട്രാഫിക് നിയമലംഘനങ്ങൾ 55% കുറഞ്ഞു

  • 27/10/2025



കുവൈത്ത് സിറ്റി: കുവൈത്ത് റോഡുകളിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നത് വർധിച്ചു. ഇതോടെ അഞ്ച് ദിവസത്തിനുള്ളിൽ നിയമലംഘനങ്ങളുടെ എണ്ണം പകുതിയിലധികം കുറഞ്ഞതായി അധികൃതർ അറിയിച്ചു. ട്രാഫിക് ഉദ്യോഗസ്ഥരുടെ കർശന നിയമപാലനവും, ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും, പൗരന്മാരുടെയും താമസക്കാരുടെയും നിയമത്തോടുള്ള അനുകൂല പ്രതികരണവുമാണ് ഈ മാറ്റങ്ങളുടെ കാരണം. പുതിയ തലമുറ കാമറകൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിലും, നിയമം ലംഘിക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥർ കാട്ടുന്ന ഗൗരവമായ സമീപനത്തിലും, ജനങ്ങൾക്കിടയിലെ അവബോധത്തിലും വന്ന മാറ്റമാണ് ഈ നേട്ടത്തിന് പിന്നിൽ.

വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾക്കെതിരെ സ്വീകരിച്ച കർശന നടപടികൾ ഫലം കണ്ടു. ഒക്ടോബർ 20-നും 25-നും ഇടയിൽ, മറ്റുള്ള വാഹനങ്ങളെ മറികടക്കൽ, ഗതാഗതം തടസ്സപ്പെടുത്തൽ, നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യൽ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ 55 ശതമാനം വരെ കുറഞ്ഞു. വാഹനമോടിക്കുന്നവരുടെ അവബോധവും നിയമത്തോടുള്ള പ്രതിബദ്ധതയും കാരണം നിയമലംഘനങ്ങളുടെ കണക്കുകളിൽ വ്യക്തമായ കുറവ് രേഖപ്പെടുത്തിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Related News