4000 വർഷം പഴക്കമുള്ള ദിൽമൺ ക്ഷേത്രം കണ്ടെത്തി; കുവൈത്തിലെ ഫൈലക ദ്വീപിൽ ചരിത്രപരമായ നേട്ടം

  • 26/10/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപിൽ വെങ്കലയുഗത്തിലെ ഒരു ക്ഷേത്രം കൂടി കണ്ടെത്തിയതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് പ്രഖ്യാപിച്ചു. ഏകദേശം നാലായിരം വർഷം മുമ്പുള്ള ദിൽമൺ നാഗരികതയുടെ ശേഷിപ്പുകളാണ് ഈ പുതിയ കണ്ടെത്തൽ. 2025ലെ പുരാവസ്തു ഖനന സീസണിന്റെ ഭാഗമായി കുവൈത്ത്-ഡാനിഷ് സംയുക്ത സംഘവുമായി (മോസ്ഗാർഡ് മ്യൂസിയം) സഹകരിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്. 

കഴിഞ്ഞ സീസണിൽ പ്രഖ്യാപിച്ച മറ്റൊരു ക്ഷേത്രത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന, ദിൽമൺ നാഗരികതയുടെ പൂർണ്ണമായ രൂപകൽപ്പനയിലുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്താൻ ഖനന സംഘത്തിന് കഴിഞ്ഞതായി കൗൺസിലിന്റെ ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ ഫോർ ആൻ്റിക്വിറ്റീസ് ആൻഡ് മ്യൂസിയംസ്, മുഹമ്മദ് ബിൻ റിദ പറഞ്ഞു. ഒരേ സ്ഥലത്ത്, ഒന്നിന് മുകളിലായി മറ്റൊന്ന് എന്ന നിലയിൽ, രണ്ട് ക്ഷേത്രങ്ങൾ നിലനിന്നിരുന്നുവെന്ന് സംഘം സ്ഥിരീകരിച്ചു. ഇവ രണ്ടും ഏകദേശം 4,000 വർഷം മുമ്പുള്ള ദിൽമൺ നാഗരികതയുടെ കാലഘട്ടത്തിൽപ്പെട്ടതാണ്.

Related News