കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ കൺട്രോൾ ടവറും മൂന്നാം റൺവേയും തുറന്നു; രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചക്ക് ഗുണകരമെന്ന് പ്രധാനമന്ത്രി

  • 27/10/2025


കുവൈത്ത് സിറ്റി: വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല. ഇത് രാജ്യത്തിന്‍റെ ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വ്യോമ-വാണിജ്യ ഗതാഗതം സുഗമമാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ സംഘടിപ്പിച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ കൺട്രോൾ ടവറിൻ്റെയും മൂന്നാം റൺവേയുടെയും ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ കൺട്രോൾ ടവറിൻ്റെയും മൂന്നാം റൺവേയുടെയും ഉദ്ഘാടനം ദേശീയ വ്യോമഗതാഗത സംവിധാനത്തിലെ ഒരു ഗുണപരമായ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തിൻ്റെ സമഗ്രമായ വികസന കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Related News