ട്വിറ്റർ ഉപഭോക്താക്കൾക്ക് പരസ്യ വരുമാനത്തിന്റെ പങ്ക് ലഭിച്ചു തുടങ്ങിയതായി റിപ്പോർട്ട്

  • 18/07/2023



തിരഞ്ഞെടുത്ത ട്വിറ്റർ ഉപഭോക്താക്കൾക്ക് പരസ്യ വരുമാനത്തിന്റെ പങ്ക് ലഭിച്ചു തുടങ്ങിയതായി റിപ്പോർട്ട്. 'ആഡ് റെവന്യൂ ഷെയറിങ്' ക്രിയേറ്റർ സബ്സ്ക്രിപ്ഷൻ പ്രോ​ഗ്രാമുകളിൽ സൈൻഅപ്പ് ചെയ്ത ക്രിയേറ്റർമാർക്കാണ് വരുമാനം ലഭിച്ചത്. സ്‌ട്രൈപ്പ് (Stripe) പേയ്മെന്റ് സപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലുള്ള ഉപയോക്താക്കൾക്കാണ് പണം ലഭിക്കുക. 

ഇന്ത്യയിലുള്ളവർക്ക് നിലവിൽ പണം ലഭിക്കില്ല. യൂട്യൂബറായ മിസ്റ്റർ ബീസ്റ്റിന് 25000 ഡോളർ (21 ലക്ഷം) ആണ് വരുമാനമായി ലഭിച്ചത്. നിരവധി പേർക്ക് അഞ്ച് ലക്ഷം രൂപയോളമാണ് ലഭിച്ചിട്ടുള്ളത്. കമ്പനി തന്നെ തിരഞ്ഞെടുത്ത, പ്രോ​ഗ്രാമിന്റെ ഭാഗമാക്കിയ ഒരു കൂട്ടം ക്രിയേറ്റർമാർക്കാണ് വരുമാനം ഇപ്പോൾ നല്കുന്നത്. 

ക്രിയേറ്ററിന്റെ പരസ്യ വരുമാനം പങ്കിടൽ പ്രോഗ്രാമിൽ പങ്കെടുക്കാനായി വ്യക്തികൾ ട്വിറ്ററ്‍ ബ്ലൂ ‌സബ്‌സ്‌ക്രൈബ് ചെയ്യുകയോ അല്ലെങ്കിൽ വെരിഫൈഡ് ഓർഗനൈസേഷനുകളോ ആയിരിക്കണം. കൂടാതെ കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഓരോ പോസ്റ്റുകൾക്കും കുറഞ്ഞത് അഞ്ച് ദശലക്ഷം ഇംപ്രഷനുകൾ എങ്കിലും ഉണ്ടായിരിക്കണം.

അപേക്ഷകർ ക്രിയേറ്റർ മോണിറ്റൈസേഷൻ സ്റ്റാൻഡേർഡ്സ് എന്ന് ട്വിറ്റർ വിളിക്കുന്ന കർശനമായ മാനുഷിക അവലോകന പ്രക്രിയയും പൂർത്തിയാക്കിയിരിക്കണം. ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്ലാറ്റ്‌ഫോമിന്റെ ആവാസവ്യവസ്ഥയ്ക്ക് ക്രിയാത്മകമായി സംഭാവന നൽകുകയും ചെയ്യുന്ന ക്രിയേറ്റേഴ്സിന് മാത്രമേ വരുമാനം പങ്കിടൽ അവസരത്തിന്റെ ഭാഗമാകാനാകൂ. 

അതിനു ശേഷം ഒരു സ്ട്രൈപ്പ് അക്കൗണ്ട് റെഡിയാക്കണം. പേഔട്ടുകൾ സ്വീകരിക്കുന്നതിന് ഈ അക്കൗണ്ട് നിർണായകമാണ്. ഇതിനകം ക്രിയേറ്റർ സബ്‌സ്‌ക്രിപ്‌ഷനുകളിൽ എൻറോൾ ചെയ്‌തിട്ടുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെന്നും പ്രൊഫൈലും ടു-ഫാക്ടർ ഓതന്റിഫിക്കേഷനും ആക്ടീവായിരിക്കുമെന്നും കുറഞ്ഞത് 500 ഫോളോവേഴ്സ് എങ്കിലുമുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.

Related Articles