അടുത്ത വര്‍ഷം മുതല്‍ ഈ ഫോണുകളില്‍ വാട്‌സാപ് സേവനം ലഭ്യമാകില്ല

  • 09/10/2020

ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു ആശയവിനിമ ഉപാധിയായി വാട്‌സാപ് മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ വാട്‌സാപ് ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് നമുക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുനായി പല അപഡേഷനുകളും പലപ്പോഴും വാട്‌സാപ് നടത്താറുണ്ട്.  2021 മുതല്‍ ചില ഫോണുകളില്‍ വാട്‌സാപ് ലഭിക്കില്ല എന്ന പുതിയ സന്ദേശമാണ് ഉപയോക്താക്കളോട് കമ്പനി പങ്കുവച്ചിരിക്കുന്നത്. 

2021 മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 ക്കും അതിന് മുകളിലുള്ള ഫോണുകളില്‍ മത്രമെ വാട്‌സാപ് സൗകര്യം ലഭ്യമാകൂ. കൂടാതെ ഐഓഎസ് 9 ന് താഴെ വരുന്ന ഐ ഫോണുകളെയും സേവന പരിധിയില്‍ നിന്നും വാട്‌സാപ് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ അടുത്ത വര്‍ഷം മുതല്‍ ഐഓഎസ് 9 അല്ലെങ്കില്‍ അതിന് മുകളിലുള്ള ഐ ഫോണുകളില്‍ മാത്രമായിക്കും വാട്‌സാപ്പിന്റെ സേവനം ലഭ്യമാകൂ. സാംസങ് ഗാലക്‌സി എസ്2, മോട്ടറോള ഡ്രോയ്ഡ് റേസര്‍, എല്‍ജി ഒപ്ടിമസ് ബ്ലാക്, എച്ച്ടിഡി ഡിസയര്‍, ഐഫോണ്‍ 5 എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5 സി, ഐഫോണ്‍ 4 എസ് എന്നിവയാണ് സേവനം ലഭ്യമാകാത്ത ‌ഫോണുകള്‍.

Related Articles