വാട്ട്സ്‌ആപ്പിൽ ശബ്ദ സന്ദേശം പുതിയ പ്രത്യേകത

  • 03/05/2021

വാട്ട്സ്‌ആപ്പ് ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റൻറ് മെസേജ് ആപ്പാണ്.ഈ ആപ്പിലെ ഏറെ പ്രയോജനകരമായ ഒരു ഫീച്ചറാണ് വോയിസ് മെസേജ്. ഇതിൽ മാറ്റം കൊണ്ടവരാൻ പോവുകയാണ് വാട്ട്സ്‌ആപ്പ്. ചിലപ്പോൾ ഒരു വാട്ട്സ്‌ആപ്പ് വോയിസ് മെസേജ് റെക്കോഡ് ചെയ്ത് കഴിയുമ്ബോൾ അയക്കും മുൻപ് അതൊന്ന് പരിശോധിക്കണം എന്ന് നിങ്ങൾക്ക് തോന്നാറില്ലെ.

എന്നാൽ വാട്ട്സ്‌ആപ്പ് ഇപ്പോൾ ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കുന്നു എന്നാണ് വാർത്ത. വാട്ട്സ്‌ആപ്പിൽ റെക്കോഡ് ചെയ്യുന്ന സന്ദേശം അയക്കുന്നതിന് മുൻപേ അയക്കുന്നയാൾക്ക് കേട്ടുനോക്കാം. അതിനുള്ള പ്ലേബാക്ക് സംവിധാനം വാട്ട്സ്‌ആപ്പ് ഒരുക്കുകയാണ്. അധികം വൈകാതെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റൻറ് മെസേജ് ആപ്പ് ഇത് ഐഒഎസ്, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഒരേ സമയം അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്.

Related Articles