ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുരുന്നിന്‌ ദാരുണാന്ത്യം

  • 21/11/2025

 


കുവൈറ്റ് സിറ്റി : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒൻപത് മാസം മാത്രം പ്രായമുള്ള കുട്ടിക്ക് കുവൈത്തിൽ ദാരുണാന്ത്യം, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയും തുടർന്ന് ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെ ഉടൻതന്നെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം.

Related News