ആലുവയില്‍ അസം സ്വദേശിനിയായ മധ്യവയസ്‌ക ലോഡ്ജിന് മുകളില്‍ നിന്ന് ചാടി; ഗുരുതര പരിക്ക്

  • 22/11/2025

കൊച്ചി: ആലുവയില്‍ മധ്യവയസ്‌ക ലോഡ്ജിന് മുകളില്‍ നിന്ന് ചാടി. അസം സ്വദേശിനി ആസിയാ ബീഗമാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. വാക്കുതര്‍ക്കത്തിന് പിന്നാലെ ലോഡ്ജിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ ഇവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പമ്പുകവലയിലെ തോട്ടുങ്ങല്‍ ലോഡ്ജില്‍ നിന്നാണ് ആസിയ ചാടിയത്. ആസിയയും മറ്റൊരു യുവതിയും യുവാവും ചേര്‍ന്നാണ് ലോഡ്ജില്‍ മുറിയെടുത്തത്. രാത്രി നാട്ടിലേക്ക് പോകാനിരിക്കെയായിരുന്നു ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്.

Related News