കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഇപ്പോഴും 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം

  • 23/11/2020

കൊവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുന്നവർക്കുളള ക്വാറന്റൈൻ കാലാവിധിയിൽ മാറ്റമില്ല. ഏഴ് ദിവസത്തെ ക്വാറന്റൈൻ എന്ന നിബന്ധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ കൊവിഡ് നിരക്ക് നിലവിൽ കുറയുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് കണക്കിലെടുത്താണ് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്കുളള ക്വാറന്റൈൻ 7 ദിവസമായി തന്നെ തുടരുന്നത്.  യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ഫലമുണ്ടെങ്കില്‍, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വറന്റീന്‍ ഒഴിവാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ മാസം ആദ്യം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. എന്നാൽ കേരളത്തിലെ നിലവിലെ പോസിറ്റീവിറ്റി നിരക്ക് കണക്കിലെടുത്ത് ക്വാറന്റൈൻ കാലാവധി ഒഴിവാക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 

Related News