സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് ഡിസംബർ 9, 11 തീയതികളിൽ

  • 10/11/2025

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറങ്ങി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പോളിങ് ഡിസംബർ ഒൻപത്, 11 തീയതികളിലായിരിക്കും. വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും.


തെരഞ്ഞെടുപ്പ് ഘട്ടങ്ങളും തീയതികളും
ആദ്യ ഘട്ട പോളിങ് ഡിസംബർ ഒൻപതിന് നടക്കും. ഈ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഡിസംബർ 11നാണ് നടക്കുക. തൃശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ പോളിങ്. പോളിങ് സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും. തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 18ന് പൂർത്തിയാക്കും.

Related News