വിദേശത്ത് നിന്നെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം

  • 17/12/2021

കോട്ടയം: വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ നിർബന്ധമായും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടർ.  ഈ കാലയളവിൽ കോവിഡ് അനുബന്ധ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു.  ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ  നിന്നും എത്തുന്നവർക്കും ഇത് ബാധകമാണ്.  

 ഒരു കാരണവശാലും ഈ കാലയളവിൽ  ഇവര്‍ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ, പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ ചെയ്യരുത്.  ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈ റിസ്ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരെയും എയർപോർട്ടിൽ വെച്ചുതന്നെ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. എങ്കിലും ഇവർ  എട്ടാം ദിവസം വീണ്ടും  കോവിഡ് പരിശോധന നടത്തണം.  ഫലം നെഗറ്റീവ് ആയാലും ഇവർ ആകെ 14 ദിവസം വീടുകളിൽ നിരീക്ഷണം തുടരണം. മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരമാണ്.

Related News