ഓഗസ്റ്റ് 11 മുതൽ 'കാലിബിൻ' സീസൺ ആരംഭിക്കുന്നു; വേനലിന്റെ അവസാന ഘട്ടമെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ

  • 07/08/2025


കുവൈത്ത് സിറ്റി: വേനൽക്കാലം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഓഗസ്റ്റ് 11-ന് ആരംഭിക്കുന്ന 'കാലിബിൻ' കാലഘട്ടത്തോടെ കഠിനമായ ചൂടിന്റെ അവസാന ഘട്ടത്തിന് തുടക്കമാകുമെന്നും സെന്റർ പത്രക്കുറിപ്പിൽ അറിയിച്ചു.

13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലഘട്ടം, ഉയർന്ന താപനിലയിൽനിന്ന് സുഹൈലിലേക്ക് (വേനലിന്റെ അവസാനം ) മാറുന്നതിന്റെ സൂചന നൽകുന്നു. ഈ സമയത്ത് അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കുകയും തെക്കൻ, തെക്കുകിഴക്കൻ കാറ്റുകൾ വീശുകയും ചെയ്യുന്നതിനാൽ താപനിലയിൽ കുറവ് അനുഭവപ്പെടുമെന്ന് സെന്റർ ചൂണ്ടിക്കാട്ടി.

Related News