വാണിജ്യ മന്ത്രാലയത്തിൻ്റെ കർശന പരിശോധന; ടയറുകളിലെ ക്രമക്കേടുകൾ അടക്കം 10 നിയമലംഘനങ്ങൾ കണ്ടെത്തി, നടപടി തുടങ്ങി

  • 27/11/2025


കുവൈത്ത് സിറ്റി: രാജ്യത്ത് വാണിജ്യ വ്യവസായ മന്ത്രാലയം വിപണി നിരീക്ഷണ കാമ്പയിനുകൾ ശക്തമാക്കി. മാർക്കറ്റുകൾ, മെയിൻ്റനൻസ് വർക്ക്‌ഷോപ്പുകൾ, കാർ ഷോറൂമുകൾ എന്നിവിടങ്ങളിൽ നടത്തിയ സമഗ്രമായ പരിശോധനകളിൽ, ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കുകയും വാണിജ്യ നിയമങ്ങൾ തെറ്റിക്കുകയും ചെയ്ത പത്ത് നിയമലംഘനങ്ങൾ കണ്ടെത്തി. ഉപയോഗിച്ച ടയറുകൾ ശരിയായ രീതിയിൽ നീക്കം ചെയ്യാതിരുന്നത്, വാഹനങ്ങളുടെ ഗ്ലാസ് ടിൻ്റിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്തത്, ഉൽപ്പന്നങ്ങൾ, പാക്കേജിംഗ്, പ്രദർശന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അറബിയിൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിൽ വിതരണക്കാർ പരാജയപ്പെട്ടത്, സ്പോർട്സ് കാറുകളുടെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളിലെ ക്രമക്കേടുകൾ, പുതിയതും നവീകരിച്ചതും ഉപയോഗിച്ചതുമായ സ്പെയർ പാർട്സുകൾക്ക് വാറണ്ടി ഷെഡ്യൂളുകൾ വ്യക്തമായി പ്രദർശിപ്പിക്കാതിരുന്നത് തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത് ഈ സ്ഥാപനങ്ങൾക്ക് എതിരെ നോട്ടീസുകൾ നൽകുകയും, നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Related News